:: നമ്മുടേ നാട് തൊട്ടരികത്ത് ::

നമ്മുടെ ഗ്രാമം നമ്മുടെ ജീവിതത്തിന്റെ പ്രധാനഭാഗം തന്നെ....അമ്മയെ പോലെ തന്നെ നിങ്ങള്‍ സ്നേഹിക്കുന്ന നാടിനെക്കുറിച്ചുള്ള വിവരങ്ങളും...ചിത്രങ്ങളും പങ്കുവയ്ക്കാന്‍ ഉടന്‍ എഴുതുക.... adminpld.village@blogger.com

.:.:.

Monday, October 31, 2011

മടത്തറ








തെക്കൻ കേരളത്തിലെ ജില്ലകളായ തിരുവനന്തപുരത്തിന്റെയും കൊല്ലത്തിന്റെയും കിഴക്കൻ മലയോര മേഖലയിൽ രണ്ടു പഞ്ചായത്തുകളിലായി കിടക്കുന്ന ഒരു കാർഷിക പ്രദേശമാണ് മടത്തറ. സംസ്ഥാനപാത ര‍ണ്ടിൽ സംസ്ഥാന പാത അറുപത്തിനാല് വന്നു ചേരുന്ന ഈ പ്രദേശം തിരുവനന്തപുരത്തിനു 45 കിലോ മീറ്ററും കൊല്ലത്തിനു 60 കിലോ മീറ്ററും തെന്മലയ്ക്ക് 30 കിലോ മീറ്ററിനും ഇടയിലാണ്.
ഈ മേഖലയിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രം കൂടിയാൺ ഇവിടം. പലചരക്ക് സാധനങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും മൊത്തമായും ചില്ലറയായും സുലഭമായി ലഭിക്കുന്നു എന്നുള്ളതു പരിസര പ്രദേശങ്ങളെ സംബന്ധിച്ച് ഏറെ അശ്വാസകരമാൺ. അതുപോലെ ത്തന്നെ ഒരു റ്റ്റാൻസിറ്റ് കേന്ദ്രം കൂടിയാൺ ഇവിടം, കാരണം മറ്റ് വിവിധ പ്രദേശങ്ങളിലേക്ക് പോകുന്നതിനുള്ള ഒരു ബസ്സ് ബേ ആണിത്. അതായത് തിരുവനന്തപുരത്തേക്കും കൊല്ലത്തേക്കും ചെങ്കോട്ടയ്ക്കും പൊകൂന്നതിനുള്ള വാഹനം എപ്പോഴും ലഭ്യമാണു.

No comments:

Post a Comment