PINCODE: 695609
Mannania College, Pangode
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് പാങ്ങോട് . വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.
ചരിത്രം
കൊല്ലവർഷം 1110 വരെ കല്ലറ-പാങ്ങോട് പ്രദേശങ്ങൾ ജന്മിത്വ ഭരണത്തിൻ കീഴിലായിരുന്നു. സ്വാതന്ത്ര്യ സമരത്തിലും സർ.സി.പി.ക്കെതിരെയുള്ള പ്രക്ഷോഭത്തിലും ഈ പഞ്ചായത്തിലുള്ള ഒരുപാട് പേർ പങ്കെടുക്കുകയുണ്ടായി. കല്ലറ ചന്തയിലെ അന്യായമായ നികുതിപിരിവിനും സർ.സി.പി.യുടെ ദുർഭരണത്തിനും എതിരെ കല്ലറ-പാങ്ങോട് വിപ്ളവം നടക്കുകയും അതിൽ ഒരുപാടുപേർക്ക് ജയിൽ ശിക്ഷ ലഭിച്ചു; ചിലർ രക്തസാക്ഷികളാവുകയും ചെയ്തു. പ്രക്ഷോഭത്തിൽ പ്രധാനികളായിരുന്ന പട്ടാളം കൃഷ്ണനെയും, കൊച്ചപ്പിപിള്ളയേയും തൂക്കിലേറ്റുകയും ബാക്കിയുള്ളവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ജീവപര്യന്തം തടവിന് ശിക്ഷിച്ചവരിൽ ശ്രീ. ജമാൽ ലബ്ബയും ഉൾപ്പെട്ടിരിക്കുന്നു.
ദിവാൻ. സി.പി. രാമസ്വാമി അയ്യരുടെ കിരാത ഭരണത്തിന് എതിരായി കൊല്ലവർഷം 114-ൽ നടന്ന കല്ലറ പാങ്ങോട് വിപ്ലവമാണ് തിരുവിതാംകൂറിൽ നടന്ന സംഘടിത ബഹുജന പ്രക്ഷോഭങ്ങളിൽ വച്ച് ഏറ്റവും പ്രധാനപ്പെട്ടത്.
സാമഹിക രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ
പാങ്ങോട് പോസ്റ്റോഫീസിന് ഏകദേശം 100 വർഷം പഴക്കമുണ്ട്. പഞ്ചായത്തിലെ ആദ്യത്തെ സ്കൂളായ ഭരതന്നൂർ എൽ.പി. സ്കൂൾ 1896 കാലഘട്ടത്തിൽ സ്ഥാപിച്ചു.
ഗതാഗതം
ഈ പ്രദേശത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്നതിന് വളരെ പണ്ട് ശ്രമങ്ങൾ നടന്നിരുന്നു എന്നതിന്റെ തെളിവാണ് പാലോട്-കാരേറ്റ് റോഡ് . ഈ റോഡിലുള്ള മൈലമൂട് പാലം 1939-ൽ പണികഴിപ്പിച്ചതാണ്
No comments:
Post a Comment