തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് നന്ദിയോട് . വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.
ചരിത്രം
ചോളന്, പാണ്ഡ്യന്‍, ചേരന് തുടങ്ങിയ രാജങ്ങ്ങളുടെ കാലത്ത് നാട്ടുരാജാക്കന്‍മാര്‍ തമ്മിലുള്ള ശത്രുതയുടെയും കുടിപ്പകയുടേയും ഭാഗമായി ഉണ്ടാകുന്ന ചേരിപ്പോരുകള്‍ക്ക് സാക്ഷ്യം വഹിച്ച ഭൂമിയാണിത്. ഈ അടുത്തകാലം വരെ പൌരാണിക ശില്പങ്ങളും മറ്റും പാണ്ഡ്യന്‍ പാറകളിലെ ഗഹ്വരങ്ങളില്‍ നിലനിന്നിരുന്നതായി ഓര്‍മുക്കുന്നവര്‍ ഇന്നുമുണ്ട്.
സ്ഥലനാമോല്പത്തി
പലപ്രദേശങ്ങളില്‍ നിന്നും ദീര്‍ഘയാത്ര ചെയ്തു വരുന്നവര്‍ക്ക് സ്ഥലവാസികളില്‍നിന്ന് ലഭിച്ചുകൊണ്ടിരുന്ന സല്‍ക്കാരങ്ങളിലും സഹായങ്ങളിലും സംതൃപ്തരായ അതിഥികള്‍ നന്ദിയോടുകൂടി നാട്ടുകാരെ പ്രശംസിച്ചിരുന്നു. 'നന്ദിയോട്' എന്ന സ്ഥലനാമം ഇങ്ങനെ ലഭിച്ചതാണെന്ന് പഴമക്കാര്‍ പറയുന്നു
സാമഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍
'വിജ്ഞാനദായിനി' വായനശാല എന്ന പേരില്‍ കുഞ്ഞുകൃഷ്ണൻ ടെയ്ലര്‍ സ്വന്തമായി തുടങ്ങിയ ഈ സ്ഥാപനമാണ് ആദ്യത്തെ ഗ്രന്ഥശാല. 1920 കളില്‍ നന്ദിയോട് മഹാത്മാ യുവജന സമാജവും പിന്നീട് രൂപംകൊണ്ട ടാഗോര്‍ ആര്‍ട്സ് ക്ളബ്ബുമാണ് പഞ്ചായത്തിലെ പ്രധാന സാംസ്കാരിക സ്ഥാപനങ്ങള്‍. 1894 ല്‍ ആരംഭിച്ച പച്ച എല്‍.പി.എസ് ആണ് പഞ്ചായത്തിലെ ആദ്യത്തെ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനം.
No comments:
Post a Comment