തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് വിതുര . വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.
ചരിത്രം
ഗിരിവർഗക്കാരായ കാണിക്കാരായിരുന്നു ഇവിടത്തെ ആദ്യ നിവാസികൾ. വളരെക്കാലം മുൻപ് ഈ പ്രദേശം ഏതാണ്ട് ഇരുപതോളം പ്രമാണിമാരുടെ കൈകളിലായിരുന്നു. മഹാരാജാവിനെ ആശ്രയിച്ച് കഴിഞ്ഞിരുന്ന ഇരുപതോളം പേർക്ക് മഹാരാജാവ് അനുവദിച്ചു കൊടുത്തതാണ് വിതുര തൊളിക്കോട് പ്രദേശങ്ങൾ.
സ്വാതന്ത്ര്യ സമര രംഗത്ത് വിതുരയിൽ നിന്ന് കുറച്ചു പേർ പങ്കെടുത്തിട്ടുണ്ട്. ഇവരിൽ ഗോവിന്ദൻകുട്ടി മുതലാളിയായിരുന്നു സമര കമ്മിറ്റിയുടെ പ്രസിദ്ധ 1938 നവംബർ മാസത്തിലാണ് വിതുരയിൽ നിന്ന് സ്വാതന്ത്യ്ര സമര സേനാനികൾ കവടിയാർ കൊട്ടാരത്തിലേക്ക് മാർച്ചു ചെയ്തത്.
തിരുവിതാംകൂറിലെ ശ്രീമൂലം തിരുനാൾ മഹാരാജാവ് പൊന്മുടിയിലേക്ക്, വിശ്രമത്തിന് പോയിരുന്ന പാതയാണ് ഇന്നത്തെ തിരുവനന്തപുരം-പൊന്മുടി പാത. 1934 ലാണ് ആദ്യത്തെ ബസ് സർവീസ് ഈ പഞ്ചായത്തിൽ ആരംഭിച്ചത്. ഓപ്പൺ ബോഡിയുള്ള ജേണി ഫുട്ട് വാഹനമായിരുന്നു ആദ്യത്തെ സർവീസ് നടത്തിയത്
1961 ഡിസംബർ 28-ാം തീയതിയാണ് വിതുര പഞ്ചായത്ത് രൂപം കൊണ്ടത്. ആദ്യത്തെ കമ്മിറ്റി നിലവിൽ വന്നത് 1963 ഡിസംബർ 17 ആദ്യത്തെ പ്രസിഡന്റ് സ്രീ കെ. തങ്കപ്പൻപിള്ള 11 വാർഡുകളോടുകൂടിയ വിതുര പഞ്ചായത്ത് 1963-ാം വർഷം വരെ ആര്യനാട് ഉഴമലയ്ക്കൽ പഞ്ചായത്തുകളുടെ ഭാഗമായിരുന്നു. ആര്യനാട് ബി വില്ലേജാണ് ഇന്നത്തെ വിതുര.
സ്ഥലനാമോൽപത്തി
മലയോര കാർഷികോത്പന്നങ്ങൾ സുലഭമായി ലഭിച്ചിരുന്ന വിദൂര സ്ഥലമായിരുന്നു ഇത്. അതുകൊണ്ടാണ് ഈ പ്രദേശത്തിന് വിതുരയെന്ന് പേര് ലഭിച്ചതെന്ന് ചിലർ അഭിപ്രായപ്പെടുന്നു.
സാമഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ
വിതുരയിലെ സാംസ്കാരിക രംഗത്ത് കാര്യമായ പങ്കുവഹിക്കാൻ 1926 ൽ സ്ഥാപിച്ച കെ.പി.എസ്.എം. ലൈബ്രറിക്ക് കഴിഞ്ഞിട്ടുണ്ട്. വിതുരയിൽ ആദ്യമായി സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയത് 1902 ലാണ്
No comments:
Post a Comment