:: നമ്മുടേ നാട് തൊട്ടരികത്ത് ::

നമ്മുടെ ഗ്രാമം നമ്മുടെ ജീവിതത്തിന്റെ പ്രധാനഭാഗം തന്നെ....അമ്മയെ പോലെ തന്നെ നിങ്ങള്‍ സ്നേഹിക്കുന്ന നാടിനെക്കുറിച്ചുള്ള വിവരങ്ങളും...ചിത്രങ്ങളും പങ്കുവയ്ക്കാന്‍ ഉടന്‍ എഴുതുക.... adminpld.village@blogger.com

.:.:.

Monday, October 31, 2011

പെരിങ്ങമ്മല



തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് പെരിങ്ങമല . വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.

ചരിത്രം

ഈ പ്രദേശത്തെ ആദിമവാസികള്‍ കാണിക്കാരാണ്. രണ്ടു കൊല്ലത്തിലധികം കാലം ഒരിടത്തും ഇവര്‍ താമസിച്ചിരുന്നില്ല.വ്യാപാരത്തിനായി കേരളത്തിലെത്തിയ യൂറോപ്യന്മാര്‍ കാണിക്കാരുടെ സഹായത്തോടെബ്രൈമൂര്‍പൊന്മുടിമര്‍ച്ചിസ്റണ്‍ഇന്‍വര്‍ക്കാഡ്, ചീനിക്കാല എന്നീ മലമുകള്‍ പ്രദേശങ്ങളില്‍ എത്തിച്ചേരുകയും തേയിലകുരുമുളക്ഏലംറബ്ബര്‍ തോട്ടങ്ങള്‍ വച്ചുപിടിപ്പിക്കുകയും ബംഗ്ളാവുകള്‍ പണിത് രാജകീയ ജീവിതം നയിക്കുകയും ചെയ്തു. 
1953 മുതൽ 1961 വരെ പെരിങ്ങമ്മല പഞ്ചായത്ത് പാലോട് പഞ്ചായത്തിന്റെ ഭാഗമായിരുന്നു. 1961-ൽ പാലോട് പഞ്ചായത്ത് വിഭജിച്ച് നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകൾ രൂപവത്കരിച്ചു. 1961 മുതൽ 1964 വരെ അഡ്മിനിസ്ട്രേറ്റർ ഭരണമായിരുന്നു. 1964-ൽ എ. ഇബ്രാഹിം കുഞ്ഞ് പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റായി.
പഞ്ചായത്തിന്റെ സിരാകേന്ദ്രമായ പെരിങ്ങമ്മലയിൽ സ്വകാര്യ മേഖലയിൽ സ്ഥാപിതമായതും(1901)ൽ, സർക്കാരിനു വിട്ടുകൊടുത്തതുമായ(1917) പെരിങ്ങമ്മല ഗവൺമെന്റു സ്കൂൾ ആണ് പഞ്ചായത്തിലെ ആദ്യ വിദ്യാലയം


സ്ഥലനാമോല്‍പത്തി


ഇന്നത്തെ പെരിങ്ങമ്മല ഒരുകാലത്ത് പെരുന്തേന്‍ പെരുത്തു കിട്ടുമായിരുന്ന 'പെരുന്തേന്‍ മല' ആയിരുന്നു... പിന്നീട് പറഞ്ഞ് പറഞ്ഞ് പെരുന്തേന്‍ മല പെരിങ്ങമ്മല ആയതാണത്രെ...

No comments:

Post a Comment