:: നമ്മുടേ നാട് തൊട്ടരികത്ത് ::

നമ്മുടെ ഗ്രാമം നമ്മുടെ ജീവിതത്തിന്റെ പ്രധാനഭാഗം തന്നെ....അമ്മയെ പോലെ തന്നെ നിങ്ങള്‍ സ്നേഹിക്കുന്ന നാടിനെക്കുറിച്ചുള്ള വിവരങ്ങളും...ചിത്രങ്ങളും പങ്കുവയ്ക്കാന്‍ ഉടന്‍ എഴുതുക.... adminpld.village@blogger.com

.:.:.

Monday, October 31, 2011

പാലോട്.


തിരുവനന്തപുരം ജില്ലയിലെ പൊന്മുടിയുടെ താഴ്‌വരയില്‍ പെരിങ്ങമ്മല നന്ദിയോട് പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്‌ പാലോട്. തിരുവനന്തപുരത്ത് നിന്നും ചെങ്കോട്ട റോഡില്‍ എകദേശം 39 കി.മി. സഞ്ചരിച്ചാല്‍ പാലോട് എത്താം. പെരിങ്ങമ്മല, നന്ദിയോട്, പാങ്ങോട്, വിതുര ഗ്രാമപഞ്ചായത്തകളുടെ സംഗമസ്ഥാനമാണു ഈ ചെറു പട്ടണം. ഈ പ്രദേശത്തിന്റെ ഒരു വശത്തൂടെ കല്ലാറും, മറുവശത്തൂടെ ചിറ്റാറുംഒഴുകുന്നു.
നെടുമങ്ങാട് താലൂക്കില്‍ ഉള്‍പ്പെടുന്ന വാമനപുരം ബ്ലോക്കിലാണ്‌ പാലോട് സ്ഥിതിചെയ്യുന്നത്.

ചരിത്രം


1953 മുതല്‍ 1961 വരെ പാലോട് പഞ്ചായത്ത് നിലവിലുണ്ടായിരുന്നു. 1961-ല്‍ പാലോട് പഞ്ചായത്ത് വിഭജിച്ച് നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകള്‍ രൂപവത്കരിച്ചു. ഇന്ന് പെരിങ്ങമ്മല പഞ്ചായത്തിലെ ഒരു വാര്‍ഡ് ആണ്‍ പാലോട് .




സ്ഥലനാമോല്‍പത്തി
ഒരു കാലത്ത് പാലോട്ട് വലിയ ഒരു പാല മരം നിലനിന്നിരുന്നു. പിന്നീട് ആ പാല മരം നിലം പൊത്തി. പാലമൂട് മാത്രം നിലനിന്നു.ജനങ്ങള്‍ പാലമൂട് എന്ന് വിളിക്കുവാന്‍ തുടങ്ങി. അതു പറഞ്ഞു പറഞ്ഞു ലോപിച്ച് പാലോട് എന്നായി.

ഒരു കാലത്ത് ജില്ലയിലെ പ്രധാന ക്ഷീരമേഖലയായിരുന്നു പാലോട്... പണ്ട്കാലങ്ങളില്‍ പശുക്കളുടെ ആദ്യത്തെ കറവയി നിന്നുമുള്ള പാല്‍ നദിയില്‍ ഒഴുക്കുന്ന പതിവിണ്ടായിരുന്നു. അങ്ങനെ പാലൊഴുകുന്ന പുഴയോടും ഗ്രാമം പാലോട് ആയി എന്ന അഭിപ്രായവും ഉണ്ട്.

പാലോട് മേള

പാലോട് വര്‍ഷാവര്‍ഷവും പാലോട് മേള എന്ന പേരില്‍ ഒരു കാര്‍ഷിക-വ്യവസായ-വിനോദസഞ്ചാര വരാഘോഷം ഫെബ്രുവരിമാസം ഏഴാം തിയതി മുതല്‍ നടക്കാറുണ്ട്. 1963- വേലംവെട്ടി ജനാര്‍ദ്ദന പിള്ളകന്നുകാലി ചന്ത എന്ന പേരില്‍ ആരംഭിച്ചതാണു ഇന്നത്തെ ഈ മേള

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍


  • പൊന്മുടി
  • ബ്രൈമൂര്‍  എസ്റ്റേറ്റ്
  • മങ്കയം കുരിശടി, കാളക്കയം വെള്ളച്ചാട്ടങ്ങള്‍
  • മീന്‍മുട്ടി വെള്ളച്ചാട്ടം
  • പാലോട് സസ്യോദ്യാനം

സ്ഥാപനങ്ങള്‍

  • പാലോട് സസ്യോദ്യാനം (TBGRI)
  • കേന്ദ്ര എണ്ണപ്പന ഗവേഷണകേന്ദ്രം
  • വെറ്റിനറി ബയോളജിക്കല്‍ ഇന്‍സ്റ്റിറ്റിയുട്ട്
  • ഭാരത സ്കൌട്ട്സ് & ഗൈഡ്സ് സംസ്ഥാന പരിശീലന കേന്ദ്രം
  • ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് 
  • കെ. എസ്. ആര്. ടി. സി. ബസ് ഡിപ്പൊ 
  • പാലോട് സര്‍ക്കിള്‍ ആപ്പീസ് 
  • പാലോട് ഫോറസ്റ്റ് റേഞ്ച്‌ ആപ്പീസ് 
  • പാലോട് സര്‍ക്കാര്‍ ആശുപത്രി
  • സബ് രെജിസ്റ്റാര്‍ ആപ്പീസ് 
  • കെ. എസ്. ആര്. ടി. സി. വര്‍ക്‌ഷാപ്പ് 
  • പൊതുമരാമത്ത് ഗസ്റ്റ് ഹൌസ്, 
  • കെ. എസ്. ഇ. ബി സബ്സ്റ്റേഷന്‍ 



No comments:

Post a Comment